ജീവിതം ഒരു അവലോകനം

മനുഷ്യൻ,എന്ത് അർത്ഥവത്തായ വാക്ക്.കോടാനുകോടി വർഷങ്ങൾക്ക് മുൻപ് മഹാ വിസ്ഫോടനത്തിലൂടെ ഉയിർത്തിരിഞ്ഞ ഭൂമിയും സൂര്യനും ചന്ദ്രനും മറ്റ് അനവധി ഗ്രഹങ്ങളും ,ആകാശ ഗംഗ പോലെ അല്ലേൽ പെഗാസിസ് പോലെ ഒരുപാട് ഗാലക്സികളും ഉള്ള ഈ പ്രപഞ്ചത്തിലുയിർത്തിരിഞ്ഞ ഏക കോശ ജീവിയിൽ നിന്ന് പരിണാമം സംഭവിച് ,പിന്നീട് ജലത്തിൽ നിന്ന് കരയിലേക്കും, ഒരു കോശത്തിൽ നിന്ന് അനവധി കോശങ്ങളുള്ള ജീവനായുമുൾതിരിഞ്ഞ ജീവജാലങ്ങളിൽ നിന്ന് ഉത്ഭവിച്ച ഒരു ജീവി.കേവലം ഒരു ജീവി എന്നതിലുപരി മനുഷ്യനെ വ്യത്യസ്തനാക്കുന്ന കാര്യം അവന്റെ വിവേചന ബുദ്ധി ആണ് . ഇത്രയേറെ ജീവജാലങ്ങൾ ഈ ഭൂമിയിലു ണ്ടായിട്ടും മനുഷ്യനു മാത്രം ദൈവം അറിഞ്ഞു നൽകിയ പ്രേത്യേക വരം!!!








എന്തുകൊണ്ട് മനുഷ്യൻ ഇത്ര മാത്രം പ്രാധാന്യമു ള്ളവനായി മാറി ?നിങ്ങൾ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?ഒരു പക്ഷെ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം തന്നെ ഏതോ ഒരു അദൃശ്യ ശക്തി നമ്മളെ കൊണ്ട് ചെയ്യിക്കുന്നതാന്നെന്ന് തോന്നാറില്ലേ ?ഇനി അതുമല്ലെങ്കിൽ ഇതെല്ലാം  യാഥാർഥ്യമാണെന്ന് എന്ത് ഉറപ്പാണ് നമുക്കുള്ളത് ? .ഈ ജീവിതവും അനുഭവങ്ങളും എല്ലാം തന്നെ ചിലപ്പോൾ ഒരു മിഥ്യയാണെങ്കിലോ ? .ചിലപ്പോൾ നമ്മൾ ഒരു 5 ഡ്യമെൻഷൻ ജീവിയുടെ ഭാഗമായിക്കൂടെ ?അല്ലങ്കിൽ ഈ ഭൂമിയെ കുറിച്ച് പഠിക്കാൻ ദൂരെയുള്ള ഏതെങ്കിലും അന്യ ഗ്രഹ ജീവികൾ പണ്ടെങ്ങോ വിക്ഷേപിച്ച ഒരു പേടകത്തിൽ വന്നെത്തിയ ആളുകളാകും  നമ്മുടെ പൂർവികർ . പരിണാമ സിദ്ധാന്തത്തിൽ ഏക കോശം പരിണാമം സംഭവിച് പുതിയ ജീവജാലങ്ങളു ണ്ടായത് പോലെ തന്നെ മറ്റൊരു സാധ്യത ഉള്ള കാര്യാമാണിതും .





നമ്മൾ ഇപ്പോൾ ജീവിക്കുന്നത് നമ്മുടെ യാഥാർഥ്യങ്ങളിൽ ആണ്.ജനിക്കുന്നു അമ്മയുടെ മുലപ്പാൽ കുടിച്ചു വളരുന്നു പഠിക്കാൻ സ്കൂളിൽ പോകുന്നു ജോലി കിട്ടുന്നു കല്യാണം കഴിക്കുന്നു മക്കൾ ഉണ്ടാകുന്നു കൊച്ചുമക്കൾ ഉണ്ടാകുന്നു അത് കഴിഞ്ഞു മരിക്കുന്നു .എന്ത് രസകരമായ കാര്യം .മനുഷ്യൻ ഈ ഭൂമിയിൽ വന്നതു തൊട്ട് ഏകദേശം എല്ലാ മനുഷ്യരുടെയും ജീവിത രീതി ഇങ്ങനെ തന്നെ ആണ് . ഇതിൽ ലക്ഷത്തിൽ ചിലർ മാത്രമാണ് ഈ ഭൂമിയിലും നമ്മുടെ മനസ്സുകളിലുമെല്ലാം  എപ്പോളും ഓർത്തിരിക്കുന്നവരായി മാറുന്നത് .ഡോക്ടർ അബ്ദുൽ കലാമിനെ പോലെയും മഹാത്മാ ഗാന്ധിയെ പോലെയുമു ള്ള ആളുകൾ .എത്ര നാൾ കഴിഞ്ഞാലും ഇവരുടെ പേരുകൾ നമ്മുടെ ഒന്നും മനസ്സിൽ നിന്ന് മാഞ്ഞു പോകില്ല .





എവിടെയോ ജനിക്കുന്നു .ജീവിക്കുന്നു മരിക്കുന്നു.ലോകം നമ്മളെ എപ്പോളുമോർത്തിരിക്കാനുള്ള ഒരു കാര്യം സാധാരണകാരനായ സാധാരണ  ബുദ്ധിയുള്ള  നമുക്ക് ചെയ്യാൻ സാധിക്കുന്നില്ല .നമ്മുടെ മനസിനെ എപ്പോളും വിഷമിപ്പിക്കുന്ന ഒരു കാര്യമാണിത് .മാറ്റങ്ങൾ ഒരുപാട് ആഗ്രഹിക്കുന്നരാണ് മനുഷ്യർ .മാറ്റമില്ലാത്ത ജീവിതം നമ്മളെ ചിലപ്പോഴെങ്കിലുമൊക്കെ  ദുഃഖിപ്പിച്ചെന്ന് വരാം . എപ്പോഴെങ്കിലും ആർക്കെങ്കിലുമൊ ക്കെ നല്ലത് ചെയ്തത് എല്ലാവരാലും അറിയപ്പെടുന്ന ഒരാൾ ആകാൻ എല്ലാവരും ആഗ്രഹിക്കും . സാധാരണക്കാരനായി എന്ന് പറഞ്ഞു കൊണ്ട് നമ്മൾ അപ്രശസ്തനാകണമെന്നില്ല.2018 ഇൽ കേരളത്തിൽ ഉണ്ടായ പ്രളയത്തിൽ സർവ നാശത്തിൽ നിന്ന് കേരള ജനതയെ രക്ഷിക്കാൻ മുഖ്യ പങ്ക് വഹിച്ചത്  ഒട്ടും പ്രശസ്തരല്ലാതിരുന്ന നമ്മുടെ സഹോദരങ്ങളായ മത്സ്യ ബന്ധന തൊഴിലാളികളായിരുന്നു.ആഗ്രഹങ്ങൾ മാത്രം മിച്ചം വെച്ചു ജീവിച്ചത് കൊണ്ട് കാര്യമില്ല .അത് നടത്താനുള്ള എന്തെങ്കിലും ഒരു കാര്യം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകണം .ചെറുതാണെങ്കിലും നമ്മുടെ മനസ് പറയുന്ന നല്ല ഒരു കാര്യം നമുക്ക് ചെയ്യാൻ സാധിച്ചാൽ ചിലപ്പോൾ അത് നമ്മുടെ ജീവിതത്തിൽ വളരെ വല്യ ഒരു മാറ്റം വരുത്തിയെന്ന് വരാം .






ജനനത്തിനും മരണത്തിനുമിടക്കുള്ള  നെട്ടോട്ടമാണ് ജീവിതമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.ജനിച്ചാൽ ഒരുനാൾമരിക്കണം .മരണം !! ജീവനുള്ള ഏതൊരുവസ്തുവും ഭയപ്പെടുന്നകാര്യം.മരണത്തെ ഭയപ്പെടേണ്ടകാര്യമുണ്ടോ ? മരണഭയമുള്ളവരെല്ലാം അതിനെ ഭയപ്പെടും . എന്നാൽ ഭഗത്സിങ്ങിനെ പോലെയുള്ള ഒരു ധീര ദേശാഭിമാനി മരണത്തെവരെ തോൽപ്പിച്  തന്റെ മാതൃരാജ്യത്തിന്റെ വേണ്ടി ജീവൻ ബലിയർപ്പിച്ചു.എന്ത്കൊണ്ട് അദ്ദേഹം മരണത്തെ ഭയപ്പെട്ടില്ല ?അദ്ദേഹത്തിനറിയാമായിരുന്നു തന്റെ മരണം ഭാരതത്തിന്റെ ഭാവിതന്നെ മാറ്റിമറിക്കുമെന്ന് .അദ്ദേഹത്തെപോലെയുള്ളവരുടെ ജീവന്റെ വിലയാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം.എല്ലാം ത്യജിക്കുന്നവൻ മരണത്തെ ഭയപ്പെടുന്നില്ല. ആഗ്രഹങ്ങൾക്കന്ത്യമില്ലാത്തവൻ മരണത്തെ ഭയപ്പെടുന്നു .




ജീവിതവും മരണവുമെല്ലാം  അവിടെ നിൽക്കട്ടെ .നാം എല്ലാം മനുഷ്യരാണ്.ഇമോഷൻസാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത് . നമ്മുടെ ഉള്ളിൽ എന്താണോ നല്ലതെന്ന് തോന്നുന്നത് അത് ചെയ്യുക.ഹൃദയം പറയുന്നത് കേൾക്കുക.എങ്കിൽ നമ്മുടെ ജീവിതത്തിൽ  നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും കൃത്യമായി ലഭിക്കും .ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാകും .നമ്മൾ ആ ലക്ഷ്യത്തിനുവേണ്ടി ജീവിക്കും.ആ ലക്ഷ്യം നമ്മുടെ ജീവിതത്തിനെ കൂടുതൽ ഇമ്പമുള്ളതാക്കും .




(തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക .ആദ്യത്തെ ബ്ലോഗ് ആണ് 
- അൻവർ കരുവാറ്റ )

Comments

Post a Comment